Advertisement

നാലുവർഷമായിട്ടും പണം ലഭിച്ചില്ല; നവകിരണം പദ്ധതിക്ക് ഭൂമി നൽകിയ 23 കുടുംബങ്ങൾ പ്രതിസന്ധിയിൽ

5 hours ago
2 minutes Read

നവകിരണം പദ്ധതിക്ക് ഭൂമി നൽകിയവർ പ്രതിസന്ധിയിൽ. പദ്ധതിയുടെ ഭാ​ഗമായി വനംവകുപ്പിന് ഭൂമി കൈമാറിയവരാണ് പ്രതിസന്ധിയിലായത്. നാലുവർഷമായിട്ടും പണം ലഭിക്കാതെ മലപ്പുറം ചാലിയാർ പഞ്ചായത്തിലെ 23 കുടുംബങ്ങൾ. പണം ലഭിക്കാതിരുന്നാൽ ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് ഭൂമി വിട്ടുകൊടുത്തവർ ട്വന്റിഫോറിനോട് പറഞ്ഞു.

ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നൽകി ഭൂമി സർക്കാർ ഏറ്റെടുക്കുന്നതാണ് പദ്ധതി. കുടുംബങ്ങൾ‌ വാടകവീട്ടിലാണ് കഴിയുന്നത്. പലരും നയിക്കുന്നത് ദുരിത ജീവിതമാണ്. വനവിസ്തൃതി വർദ്ധിപ്പിക്കാൻ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് നവകിരണം. വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം.

Story Highlights : 23 families who donated land for the Navakiranam project are in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top