Advertisement

‘ബംഗാൾ- നേപ്പാൾ അതിർത്തിയിൽ സമാധാന അന്തരീക്ഷം; വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഭിന്നാഭിപ്രായങ്ങൾ പരിഹരിക്കും’; ഗവർണർ സി വി ആനന്ദ ബോസ്

6 hours ago
2 minutes Read

ബംഗാൾ- നേപ്പാൾ അതിർത്തി മേഖലയിൽ നിലവിൽ സമാധാന അന്തരീക്ഷമാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. മേഖലയിൽ യാതൊരു സംഘർഷവും ഇല്ല. വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബംഗാൾ സർക്കാറിന്റേയും ടിഎംസിയുടേയും ഭിന്നാഭിപ്രായങ്ങൾ പരിഹരിക്കുമെന്നും സി വി ആനന്ദ ബോസ് ട്വന്റിഫോറിനോട് പറഞ്ഞു.

വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതല. ആ ചുമതലയാണ് കമ്മിഷൻ നിർവഹിക്കുന്നതെന്ന് സി വി ആനന്ദ ബോസ് പറഞ്ഞു. ഒരു വോട്ടറെ പോലും ഒഴിവാക്കാൻ അനുവദിക്കില്ലെന്ന മമതയുടെ പരാമർശത്തിനു മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് അദേഹം പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണത്തിൽ ഗവർണറുടെ സഹായം ആവശ്യമാണെങ്കിൽ നൽകുമെന്ന് സി വി ആനന്ദ ബോസ് വ്യക്തമാക്കി.

ബംഗാളിന്റ വലിയ ശാപം അക്രമവും അഴിമതിയുമാണ്. ഇതുരണ്ടും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താൻ. തെരഞ്ഞെടുപ്പിൽ അക്രമവും അഴിമതിയും ഉണ്ടായാൽ ശക്തമായ നിലപാട് സ്വീകരിക്കും. ഇത്തവണ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുമെന്ന് ഗവർണർ സി വി ആനന്ദ ബോസ് വ്യക്തമാക്കി.

Story Highlights : Different opinions will be resolved on voter list revision says Governor CV Ananda Bose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top