സ്വന്തം തലയോട്ടി തുറന്ന് ഈ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍ രോഗി സംസാരിച്ചു!!

ആലുവ രാജഗിരി ആശുപത്രിയില്‍ അവേക്ക് ക്രേനിയോട്ടമി എന്ന അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി നടന്നു. രോഗിയെ മയക്കാതെ തന്നെ തലയിലെ ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്. സ്പീച്ച് അറസ്റ്റ് ബാധിച്ച മലയാളിയായ അമ്പത്തിയേഴുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇയാളുടെ തലയിലെ മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടാവുന്ന അവസ്ഥയുണ്ടായിരുന്നു. സംസാരശേഷിയെ നിയന്ത്രിക്കുന്ന ഭാഗം സംരക്ഷിച്ചുകൊണ്ട നടത്തിയ അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു അത്. ബ്രെയിന്‍ മാപ്പിംഗ് ആണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.ശസ്ത്രക്രിയയുടെ ഓരോ ഘട്ടങ്ങളിലും സ്പീച്ച് തെറാപ്പിസ്റ്റുമാര്‍ രോഗിയോട് ആശയവിനമയം നടത്തിയിരുന്നു. ഇപ്പോള്‍ രോഗി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ.ജഗത് ലാല്‍ ഗംഗാധരന്‍, ഢോ.ആനി തോമസ്, ഡോ. സച്ചിന്‍ ജോര്‍ജ്ജ്, ദിവ്യ കെ തോമസ്, സാറാപോള്‍, ശാലിനി, ശ്രീനാഥ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY