‘വടകരയിലെ പ്രിയപ്പെട്ടവരോട് ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസിൽ ഒന്നാമതെന്ന് വിശ്വസിക്കുന്നു’: ഷാഫി പറമ്പിൽ

ഇന്ത്യയെ വീണ്ടെടുക്കുവാനാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.പാലക്കാട് വോട്ടിട്ട ശേഷം ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു വടകരയയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.
ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും നിങ്ങളുടെ വോട്ടുകൾക്ക് ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വടകരയിലെ സ്ഥാനാർത്ഥി ആണെങ്കിലും, ഷാഫിയുടെ വോട്ട് പാലക്കാടാണ്. അതുകൊണ്ടുതന്നെ രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്.
ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പാലക്കാട് വോട്ട് ചെയ്ത് വടകരയിലേക്കിറങ്ങി എല്ലാം സെറ്റ് അല്ലേ? ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെ നിങ്ങളുടെ വോട്ടുകൾ വടകരയിലെ പ്രിയപ്പെട്ടവരോട്, ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു.
Story Highlights : Shafi parambil facebook post on Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here