കൊച്ചിയില്‍ യൂബര്‍ ടാക്സിയില്‍ കയറിയ പെണ്‍കുട്ടിയോട് ഓട്ടോക്കാരുടെ ഗുണ്ടായിസം

കൊച്ചിയില്‍ യൂബര്‍ടാക്സിയില്‍ കയറിയ കുട്ടിയെ ബലമായി ഇറക്കിവിടാന്‍ ശ്രമിച്ച് ഓട്ടോക്കാര്‍. എറണാകുളം സൗത്ത് റെയില്‍ വേസ്റ്റേഷനിലാണ് സംഭവം. ഓണ്‍ലൈന്‍ യൂബര്‍ ടാക്സി വിളിച്ച വിദ്യ എന്ന കുട്ടിയ്ക്കാണ് ഈ ദുരനുഭവം. ബെഗളൂരുവില്‍ നിന്ന് റെയില്‍വേസ്റ്റേഷനിലെത്തിയതായിരുന്നു വിദ്യ. കാക്കനാട്ടെ ഫ്ലാറ്റിലേക്ക് പോക്ന്‍ യൂബര്‍ ടാക്സി വിളിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്.

കാറെത്തിയപ്പോഴേക്കും റെയില്‍ വേസ്റ്റേഷനിലെ ഓട്ടോക്കാരെത്തി വേറെ വാഹനത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. പ്രീ പെയ്ഡ് ടാക്സിയിലോ, ഓട്ടോയിലോ കയറി പോകണമെന്നാണ് കുട്ടിയോട് ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. ആ കോംമ്പൗട്ടില്‍ യൂബര്‍ ടാക്സി കയറ്റാന്‍ പറ്റില്ലെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രശ്നം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് വിദ്യ യുട്യൂബില്‍ അപ്ലോഡ് ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ പോലീസുകാരും യൂബര്‍ ടാക്സിയില്‍ നിന്ന് ഇറങ്ങി വേറെ വണ്ടിയില്‍ പോകണമെന്നാണ് പറഞ്ഞതെന്ന് വിദ്യ പറയുന്നു. വിദ്യയുടെ നിര്‍ബന്ധപ്രകാരം യൂബര്‍ ടാക്സിയില്‍ തന്നെയാണ് വിദ്യ കാക്കനാട്ടേക്ക് പോയത്.

Subscribe to watch more

auto drivers scolds a lady, uber taxi, kochi railway staion, south station

NO COMMENTS

LEAVE A REPLY