പരാതികള്‍ വ്യാപകം; ഒലയ്ക്കും യൂബറിനും നോട്ടിസ് അയച്ച് കേന്ദ്രം

ഉപയോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലയ്ക്കും യൂബറിനും നോട്ടിസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. യാത്രാനിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവര്‍മാര്‍, മര്യാദയില്ലാത്ത പെരുമാറ്റം, ഓര്‍ഡര്‍ റദ്ദാക്കലുകള്‍ എന്നിവ സംബന്ധിച്ച്
ഉപയോക്താക്കളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിയെ തുടര്‍ന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
ഇത്തരം പരാതികളില്‍ ഉപയോക്താക്കളുടെ അവകാശലംഘനമുണ്ടെന്നാണ് നോട്ടിസില്‍ പറയുന്നത്. നോട്ടിസിന് മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ശരിയായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം, സേവനങ്ങളിലെ കുറവ്, അകാരണമായ റദ്ദാക്കല്‍, ചാര്‍ജുകള്‍ സംബന്ധിച്ച വിഷയം തുടങ്ങിയവയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.
Read Also: ഒച്ചപാടും ബഹളവുമില്ല; സിംപിളായി നാനോയില്‍ വന്നിറങ്ങി രത്തന്‍ ടാറ്റ; ഏറ്റെടുത്ത് നെറ്റിസണ്‍സ്
യാത്രക്കാരില്‍ നിന്നുയര്‍ന്ന വ്യാപകമായ പരാതികള്‍ക്ക് ശേഷം ഉപഭോക്തൃകാര്യ മന്ത്രാലയം രണ്ടാമതും ഒല, യൂബര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നോട്ടിസ് അയക്കുന്ന നടപടികളിലേക്ക് കടന്നത്. ഒല, ഉബര്‍, മേരു, റാപിഡോ, ജുഗ്‌നു കമ്പനികളുടെ പ്രതിനിധികളാണ് ഉപഭോക്തൃകാര്യ മന്ത്രാലയം വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
Story Highlights: Centre’s notice to Ola and Uber
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here