ദേശീയഗാനം തീയറ്ററില്‍ കേള്‍പ്പിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്?- മോഹന്‍ലാല്‍

mohanlal

നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയപ്പോള്‍ എല്ലാവരും കരുതി മോഹന്‍ലാലിന്റെ അടുത്ത ബ്ലോഗ് തീയറ്റിറിലെ ദേശീയ ഗാനത്തെ കുറിച്ചായിരിക്കും എന്ന്. എന്നാല്‍ ആ വെള്ളം മാറ്റി വയ്ക്കാന്‍ പറഞ്ഞായിരുന്നു ഈ മാസം ബ്ലോഗ് എഴുതുന്നില്ലെന്ന മോഹന്‍ലാലിന്റെ  പോസ്റ്റ്.

ബ്ലോഗ് വഴി സ്വന്തം അഭിപ്രായം പങ്കുവച്ചില്ലെങ്കിലും തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന അഭിപ്രായവുമായി മോഹന്‍ലാല്‍ എത്തി കഴിഞ്ഞു. തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ട ഒന്നല്ല എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്. അത് സിനിമയോടുള്ള ആദരം കൂടിയാണ് ദേശീയ ഗാനത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ശരിയല്ല. മോഹന്‍ലാല്‍ പറഞ്ഞു.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

mohanlal, national anthem, muthiri vallikal thalirkkumbol

NO COMMENTS

LEAVE A REPLY