താനിപ്പോൾ സിആർപിഎഫിന്റെ വീട്ടുതടങ്കലിൽ; രാമ മോഹന റാവു

തന്റെ വീട്ടിൽനിന്ന് ഒരു രഹസ്യ രേഖയും കണ്ടെടുത്തിട്ടില്ലെന്ന് തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി റാമ മോഹന റാവു. ഒരു ചീഫ് സെക്രട്ടറിയായിരുന്നിട്ടുകൂടി ഇതാണ് അവസ്ഥയെന്നും കേന്ദ്രം തമിഴ്‌നാടിന് മുകളിൽ കടന്നുകയറുകയാണെന്നും രാം മോഹന റാവു പറഞ്ഞു. താനിപ്പോൾ സിആർപിഎഫിന്റെ തടങ്കലിലാണ്. അവർ തന്റെയും കുടുംബത്തിന്റെയും നേരെ തോക്കുചൂണ്ടിയാണ് റെയ്ഡ് നടത്തിയതെന്നും രാം മോഹന റാവു.

ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം രാമ മോഹന റാവുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ഭരണഘടനാ പരമായ അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ജയലളിത ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല. യാതൊരു രേഖകളും തന്റെ വീട്ടിൽനിന്ന് കണ്ടെത്തിയില്ല. കണ്ടെടുത്ത ആഭരണങ്ങൾ തന്റെ ഭാര്യയുടെതും മകളുടെതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റെയ്ഡിനെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരെയും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. രാം മോഹന റാവുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഏത് വകുപ്പ് പ്രകാരമെന്നോ എന്തെല്ലാം വസ്തുക്കളാണ് വീട്ടിൽനിന്ന് കണ്ടെത്തിയതെന്നോ ഇതുവരെയും വ്യക്തമല്ല.

NO COMMENTS

LEAVE A REPLY