ലേബർ പാർട്ടിയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് കോർബീൻ

jeremy corbyn

ലേബർ പാർട്ടിയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് ജെറെമി കോർബീൻ. കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി ബ്രിട്ടണിൽ മികച്ച മുന്നേറ്റം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കോർബിൻ നന്ദി അറിയിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ലേബർ പാർട്ടിയെയും അതിലുപരി ജനങ്ങളെയും വിലകുറച്ച് കാണുകയായിരുന്നു തെരേസ മേ എന്നും കോർബീൻ പറഞ്ഞു.

ആകെ 650 സീറ്റുകളുള്ള ബ്രിട്ടീഷ് പാർലമെന്റിൽ 261 സീറ്റുകളാണ് ലേബർ പാർട്ടി സ്വന്തമാക്കിയത്. 318 സീറ്റുകൾ നേടി തെരേസാ മേയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലം ഭൂരിപക്ഷം നേടാൻ ആയില്ല. തുടർന്ന് ബ്രിട്ടണിൽ തൂക്കുമന്ത്രിസഭ രൂപീകരിക്കുമെന്ന് ഉറപ്പായി.

 

NO COMMENTS