Advertisement

ലോകത്തിലെ ഏറ്റവും വലിയ വിമാനം ചിറകു വിടർത്തുന്നു

October 1, 2017
Google News 1 minute Read
about stratolauncher

ലോകത്തിലെ ഏറ്റവും വലിയ വിമാനം ചിറകുവിരിക്കുന്നു. അടുത്ത വർഷത്തോടെ പരീക്ഷണ പറക്കൽ ആരംഭിക്കുമെന്നാണ് സൂചന.

നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എൻജിനുകളാണ് സ്ട്രാറ്റോലോഞ്ചിർ എന്ന ഈ കൂറ്റൻവിമാനത്തിനുള്ളത്. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്.

about stratolauncher

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോൾ അലന്റെ ആശയമാണ് ഈ വിമാനത്തിനു പിന്നിൽ. ഈ വിമാനത്തിന്റെ ഇരു ചിറകുകളും 12.5 അടിയോളമാണ് നീളം. 4 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താൻ ഇവക്കാകും.

about stratolauncher

ചിറകുവിരിച്ചു നിൽക്കുന്ന സ്ട്രാറ്റോലോഞ്ചിന് 385 അടി വലിപ്പമുണ്ടാകും. റോക് എന്ന വിളിപ്പേരിലറിയപ്പെടുന്ന സ്ട്രാറ്റോലോഞ്ചിന് ഒരു ചരക്കും കയറ്റാതെ തന്നെ 2.26 ലക്ഷം കിലോഗ്രാം ഭാരമുണ്ട്. 28 ചക്രങ്ങളാണ് ഈ വിമാനത്തെ ഭൂമിയിൽ ചലിപ്പിക്കാൻ സഹായിക്കുന്നത്.

about stratolauncher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here