പാമ്പിനെ ദേഹത്തിട്ടയാളോട് സണ്ണിയുടെ മധുര പ്രതികാരം

ഷൂട്ടിങ്ങ് സെറ്റിൽ സണ്ണി ലിയോണിയുടെ ദേഹത്ത് പാമ്പിനെയിട്ട് പേടിപ്പിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരുന്നു. ഇപ്പോൾ ഇതാ പകരം വീട്ടുന്ന സണ്ണി ലിയോണിയുടെ വീഡിയോയാണ് തരംഗമായിരിക്കുന്നത്. സണ്ണി രജനിയുടെ ഇരു ചെവിയിലും കേക്ക് കൊണ്ട് അടിക്കുന്ന വീഡിയോയാണ് ഇന്നത്തെ വൈറൽ വീഡിയോ.
കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് ഇടവേളയിൽ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു സണ്ണി ലിയോണിന്റെ ദേഹത്ത് സണ്ണി രജനി പാമ്പിനെ ഇടുന്നത്.
സെലിബ്രിറ്റി മാനേജർ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാൻ തോമസ് മൗക്കയും ചേർന്നാണ് സണ്ണിയെ പറ്റിച്ചത്. സണ്ണിലിയോൺ തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാൽ വീഡിയോയുടെ ഒപ്പം ട്വീറ്റിന് താഴെ ഒരു അടി കൂടി വൈറലായി.
മാധ്യമ പ്രവർത്തക ഉപാല ബസു തമ്മിലുള്ള തുറന്ന വാഗ്വാദമായിരുന്നു അത്. ഇത് യഥാർത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോൾ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റയോട് ഇതൊന്ന് ശ്രദ്ധിച്ചോളൂ എന്നാണ് ഉപാല കമന്റ് ചെയ്തത്. എന്നാൽ ചുട്ട മറുപടി നൽകി സണ്ണി ലിയോൺ ഉപാലയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here