Advertisement

‘മണവാളന്റെ സ്വന്തം സണ്ണിക്കുട്ടി’; സണ്ണി ലിയോണിനൊപ്പമുള്ള സലീംകുമാറിന്റെ ചിത്രം ആഘോഷമാക്കി ട്രോളന്മാര്‍

February 9, 2019
Google News 1 minute Read

സണ്ണി ലിയോണിനൊപ്പമുള്ള സലീംകുമാറിന്റെ ചിത്രം ആഘോഷമാക്കി ട്രോളന്മാര്‍. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന രംഗീല എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രം സലീംകുമാര്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പഹ്കുവെച്ചത്. ട്രോളന്മാരുടെ എക്കാലത്തേയും താരമാണ് സലീംകുമാര്‍. സണ്ണി ലിയോണിനൊപ്പമുള്ള സലീംകുമാറിന്റെ ചിത്രം പുതിയ ട്രോളിനുള്ള വഴിയായിരിക്കുകയാണ്.


സലീം കുമാറിന്റെ തന്നെ ചില ചിത്രങ്ങളിലെ സീനുകലാണ് ചിത്രത്തിന് ട്രോളായി നല്‍കിയിരിക്കുന്നത്. പുലിവാല്‍ കല്യാണത്തിലെ മണവാളനും കല്ല്യാണരാമനിലെ മണവാളനുമെല്ലാം ട്രോളായി കടന്നുവന്നിട്ടുണ്ട്. മായാവിയില്‍ സലീംകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ബോധംകെട്ട് വീഴുന്ന ഒരു സീനുണ്ട്. സണ്ണി ലിയോണിനെ കണ്ടപ്പോള്‍ സലീംകുമാറിന് ബോധം പോയി എന്ന വിധത്തില്‍ ഈ സീന്‍ കമന്റായി നല്‍കിയവരുമുണ്ട്. ‘ഭവാനി മനസുവെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറയാക്കാം’ എന്ന കല്ല്യാണരാമനിലെ പ്യാരിയുടെ ഡയലോഗും ഇവിടെ ട്രോളായി. സണ്ണി ചേച്ചി എന്ത്യേ എന്ന് ചോദിച്ചാല്‍ മണവാളന്‍ കൊണ്ടോയി എന്ന് പറഞ്ഞേര്, ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ് ഇങ്ങനെയാണ്.













മമ്മൂട്ടി നായകനാകുന്ന മധുരരാജ എന്ന ചിത്രത്തിലെ ഒരു ഡാന്‍സ് സീനില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. പോക്കിരിരാജയിലെ സലീംകുമാറിന്റെ കഥാപാത്രമായ മനോഹരന്‍ മംഗളോദയം ഈ ചിത്രത്തിലും എത്തുന്നുണ്ട്. മധുരാജയുടെ സെറ്റില്‍ മമ്മൂട്ടിക്കൊപ്പം സണ്ണിലിയോണ്‍ ഇരിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആ ചിത്രത്തിന് സമീപം സലീംകുമാറിന്റെ മനോഹരന്‍ മംഗളോദയവും ഉണ്ടായിരുന്നു.

ഫഹദ് ഫാസില്‍ നായകനായി എത്തിയ മണിരത്‌നം സംവിധാനം ചെയ്ത സന്തോഷ് നായരാണ് രംഗീല ഒരുക്കുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സണ്ണി ലിയോണിനൊപ്പം രംഗീലയില്‍ അഭിനയിക്കുന്ന കാര്യം സലീംകുമാര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here