Advertisement

മലയാള സിനിമയിൽ ചിരിയില്ല ; വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയായി ; സലിം കുമാർ

January 22, 2025
Google News 1 minute Read

മലയാള സിനിമകളിൽ തമാശ ചിത്രങ്ങൾ ഇറങ്ങുന്നതേയില്ല എന്ന് സലിം കുമാർ. തമാശയുള്ള ചിത്രങ്ങൾ ഇറങ്ങുന്നുണ്ടാവാം, എന്നാൽ മുഴുനീള തമാശ ഉള്ളതോ, ഒന്ന് പൊട്ടിചിരിപ്പിക്കുന്നതോ ആയ സിനിമകൾ ഇല്ല. ഇറങ്ങുന്നവയിലാണെങ്കിൽ പണ്ട് ഇറങ്ങിയ സിനിമകളിലെ തമാശകൾ തന്നെ വീണ്ടും ആവർത്തിക്കുക മാത്രമാണ് ഇപ്പോഴുള്ളവർ ചെയ്യുന്നത്. കോമഡിയിൽ ഒരു തരംഗമുണ്ടാക്കാൻ ഇപ്പോഴത്തെ തലമുറക്ക് സാധിക്കുന്നില്ല, സലിം കുമാർ പറഞ്ഞു.

നടന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ നിരവധി സംവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്, നടന്റെ പ്രസ്താവനയോട് യോജിച്ചും വിയോജിച്ചും നിരവധി കമന്റുകൾ വന്നു. “വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് പോലെയാണിപ്പോൾ മലയാള സിനിമ, കൂടുതലും വയലൻസ് മാത്രമാണിപ്പോൾ കാണാൻ കഴിയുന്നത്. മലയാളി പ്രേഷകരുടെ ആസ്വാദന നിലവാരം എവിടെയെത്തി നിൽക്കുന്നുവെന്ന് നോക്കണം,സിനിമ എന്ന് പറഞ്ഞാലേ വയലൻസ് ആണെന്ന അവസ്ഥ” സലിം കുമാർ പറയുന്നു.

സലിം കുമാർ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. സലിം കുമാർ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും, എല്ലാ തരം സിനിമകളും ഇവിടെ ഉണ്ടാകണം എന്നും അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് തമാശ ചിത്രങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു, ഇപ്പോൾ എല്ലാ തരം ജോണറുകളിലും സിനിമകൾ ഉണ്ടാകുന്നുണ്ട് എന്നും ചിലർ അഭിപ്രായപ്പെട്ടു. “കൊറിയയിൽ ഇത്തരം പരാതികൾ കേൾക്കില്ല അത്കൊണ്ട് അവിടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്”.

Story Highlights :മലയാള സിനിമയിൽ ചിരിയില്ല ; വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയായി ; സലിം കുമാർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here