Advertisement

പെന്‍ഷന്‍ തടയരുത്; ഹൈക്കോടതി

January 30, 2018
Google News 0 minutes Read
high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക ഉടന്‍ നല്‍കിയേതീരൂവെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങുന്നതു കാരണം ഉണ്ടാകുന്ന ദുരിതങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. പെന്‍ഷന്‍ തടയാനോ അത് അന്തമായി നീട്ടികൊണ്ടുപോകാനോ കെഎസ്ആര്‍ടിസിയിക്ക് അധികാരമില്ലെന്നും ചോരയും വിയര്‍പ്പും ഒഴുക്കുന്ന ഓരോ തൊഴിലാഴികളുടെയും അവകാശമാണ് പെന്‍ഷന്‍ എന്നും കോടതി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് പെന്‍ഷന്‍ തടഞ്ഞുവെക്കുന്നത് ശരിയായ നടപടിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ട്രഷറി അക്കൗണ്ട് ഉപയോഗിക്കണമെന്ന് 2002ല്‍ കോടതി ഉത്തരവിട്ടിരുന്നു. ദിവസവരുമാനത്തിന്റെ 10% ട്രഷറി അക്കൗണ്ടില്‍ അടയ്ക്കണമെന്ന് അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നതായും ഹൈക്കോടതി പറഞ്ഞു. പെന്‍ഷന്‍ തുക ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്നും കോടതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here