21
Oct 2018
Sunday
24 - Comming soon

സ്വകാര്യ ബസ് സമരം; സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

kerala bus strike

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചു. സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബസ് ഉടമകള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും സമരം നീണ്ടുപോയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു.

Top