Advertisement

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം

March 8, 2018
Google News 0 minutes Read
congress-bjp

രാജസ്ഥാനില്‍ ആറ് ജില്ലാ കൗണ്‍സിലിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലെണ്ണത്തിന്‍ കോണ്‍ഗ്രസിന് വിജയം. 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ. നേരത്തേ രാജസ്ഥാനില്‍ നടന്ന പാര്‍ലമെന്റ്, നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയിരുന്നു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. എട്ടു പഞ്ചായത്ത് സമിതി സീറ്റുകളും രണ്ടു മുന്‍സിപ്പല്‍ കൗണ്‍സിലും ബിജെപി സ്ഥാനാര്‍ഥികള്‍ സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here