Advertisement

മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച്; പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

March 12, 2018
Google News 0 minutes Read
thousands of farmers takes part in long march

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന കര്‍ഷക പ്രക്ഷോഭ മാര്‍ച്ച് മുംബൈയില്‍ എത്തി. മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷക പ്രതിനിധികളെ ചര്‍ച്ചക്കു വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താനെയില്‍ എത്തി സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്കു ശേഷം സെക്രട്ടറിയേറ്റില്‍ സമരക്കാരുടെ അഞ്ച് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here