Advertisement

കാട്ടുതീ; ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് ഗൈഡ് അറസ്റ്റില്‍

March 15, 2018
Google News 0 minutes Read

തമിഴ്നാട് കൊരങ്ങണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട് പന്ത്രണ്ട് പേർ വെന്ത് മരിക്കാൻ ഇടയായ സംഭവത്തിൽ വിനോദ സഞ്ചാരികളെ ട്രക്കിംഗിന്  എത്തിച്ച ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് ഗൈഡ് പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഈ റോഡ് ചെന്നിമലയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നടത്തിപ്പുകാരനായ പീറ്റർ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നതിന് പുറകേ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ലബ്ബിന്റെ പ്രവർത്തനം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. നിലവിൽ സംഭവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ തമിഴ്നാട് റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറി ഡോ. അതുല്യ മിശ്രയ്ക്ക് സർക്കാർ നിർദേശം നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് തേനി റെയിഞ്ച് ഓഫീസറെ സസ്പെൻറ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here