Advertisement

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമാക്കി വർധിപ്പിച്ച് അമേരിക്ക

March 23, 2018
Google News 0 minutes Read

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി അമേരിക്ക വർധിപ്പിച്ചു. അമേരിക്കൻ നടപടി നേരിടുമെന്ന് ചൈന പ്രതികരിച്ചു.

ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലുമുണ്ടായ വീഴ്ചകൾ മൂലം ചൈനക്കെതിരെ ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ചത്.

വ്യാപാരക്കരാറുകളിലെ ഗുരുതര ചട്ടലംഘനങ്ങളും അമേരിക്ക ഉയർത്തിക്കാട്ടി. നിരവധി രാജ്യങ്ങൾ അമേരിക്കയെ ഉപയോഗിച്ച് നേട്ടം കൊയ്യുകയാണ്. വർഷങ്ങളായി ഇത് തുടർന്നുപോരുകയാണെന്നും ഇനി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴി വക്കുമോയെന്ന ഭീതിയും ഉയരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here