20
Jan 2019
Sunday
Save Alappad

ആദ്യം അടിച്ചുകൂട്ടി, പിന്നെ കറക്കി വീഴ്ത്തി; കൊല്‍ക്കത്തയ്ക്ക് ഗംഭീര വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര വിജയം. 71 റണ്‍സിനാണ് കൊല്‍ക്കത്ത ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 129 റണ്‍സിന് ഓള്‍ഔട്ടായി. 22 പന്തില്‍ 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഋഷഭ് പന്ത് 43 റണ്‍സെടുത്തിരുന്നു. 59 റണ്‍സ് നേടിയ കൊല്‍ക്കത്ത താരം നിതീഷ് റാണയാണ് മാന്‍ ഓഫ് ദി മാച്ച്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരയ്ന്‍ മൂന്നോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടേയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്തയ്ക്കു വേണ്ടി നിതീഷ് റാണ 35 പന്തില്‍ നിന്ന് 59 റണ്‍സും, ആന്ദ്രേ റസല്‍ 12 പന്തില്‍ നിന്ന് 41 റണ്‍സും അടിച്ചുകൂട്ടി.

Top