മീനച്ചലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പൂഞ്ഞാര്‍ മീനച്ചലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച് വച്ചിരിക്കുകയാണ്.