Advertisement

അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്റെ ​പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും

May 9, 2018
Google News 1 minute Read
earthquake in madhya pradesh

അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്റെ ​പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും അനുഭവപ്പെട്ടു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നാ​ണ് കാ​ഷ്മീ​രി​ലും ഡ​ൽ​ഹി​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡ​ൽ​ഹി​യി​ലെ ബ​ഹ​നി​ല കെ​ട്ടി​ട​ങ്ങ​ൾ ഏ​താ​നും നി​മി​ഷം കു​ലു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ണ്ഡി​ഗ​ഡ്, ഗു​ഡ്ഗാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഭ​യ​പ്പെ​ട്ട ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നും ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.15 ന് ​ആ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം അ​ഫ്ഗാ​ൻ-​ക​സാ​ഖി​സ്ഥാ​ൻ അ​തി​ർ​ത്തി​യാ​യി​രു​ന്നു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here