Advertisement

വധഭീഷണിയെ പേടിക്കേണ്ട; കമിതാക്കള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി

June 15, 2018
Google News 1 minute Read
court verdict on rajdhani murder case

പരസ്പരം പ്രണയിച്ച കമിതാക്കള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി. പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് പോലീസില്‍ അഭയം തേടിയ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാമെന്ന് ഇടുക്കി മജിസ്‌ട്രേറ്റ് കോടതി. പ്രണയിച്ചതിന്റെ പേരില്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് 22-കാരനായ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയം പുറംലോകം അറിഞ്ഞത്.

തൊടുപുഴ സ്വദേശികളായ യുവാവും യുവതിയും ഒന്നിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ വീടുവിട്ടിറങ്ങി ചെറുപ്പുളശേരി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. അതേ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി യുവാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. പോലീസ് ഇടപെട്ട് ഇവരെ തൊടുപുഴയിലേക്ക് കൊണ്ടുവരികയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ കോടതി അതിനുവേണ്ട അനുമതി നല്‍കുകയായിരുന്നു. 22-കാരനായ യുവാവും 20-കാരിയായ യുവതിയുമാണ് ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹത്തോടെ കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here