Advertisement

സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

August 13, 2018
Google News 1 minute Read
somnath chatterji

ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പത്ത് തവണ ലോക്സഭാംഗമായിരുന്നു ഇദ്ദേഹം. ജൂണ്‍ അവസാനം മസ്തിഷ്കാഘാതം വന്നതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം വഷളാകുകയായിരുന്നു.

2004മുതല്‍ 2009വരെ ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് ലോക് സഭാ സ്പീക്കറായിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍ സോമനാഥ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചിരുന്നു, തുടര്‍ന്ന് 2008ല്‍ സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പത്ത് തവണ പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ ലോക് സഭാ എംപിയായിരുന്നു. സിപിഎമ്മിന്റെ ലോക്സഭ കക്ഷി നേതാവുമായിരുന്നു. 1968ലാണ് സോമനാഥ് ചാറ്റര്‍ജി സിപിഎമ്മില്‍ ചേരുന്നത്. പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളെ നിശിതമായി വിമര്‍ശിച്ച് സോമനാഥ് ചാറ്റര്‍ജി രംഗത്ത് എത്തിയിട്ടുണ്ട്.

somnath chatterji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here