Advertisement

ഒറ്റക്കെട്ടായി അതിജീവിക്കാന്‍ കേരളം; 40,000 പോലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും

August 21, 2018
Google News 0 minutes Read

പ്രളയത്തിനിടയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് കാവലായി നിന്ന കേരള പോലീസ് സേന പുതിയ് ഉദ്യമത്തിലേക്ക്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. വൃത്തിഹീനമായ വീടുകള്‍ വീണ്ടും താമസയോഗ്യമാക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സേന മുന്നിട്ടുനില്‍ക്കും. സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാകും ഇത് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here