Advertisement

വാക്ക് പാലിച്ച് വൈദ്യുതി മന്ത്രി; പുനസ്ഥാപിക്കാനുള്ളത് ഒരു ലക്ഷം കണക്ഷന്‍ കൂടി

August 26, 2018
Google News 0 minutes Read

മിഷന്‍ റീകണക്ട് വിജയകരമായി പൂര്‍ത്തിയാകുന്നു. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി തകരാറിലായ സ്ഥലങ്ങളില്‍ ദ്രുതഗതിയില്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന മന്ത്രിയുടെ വാക്ക് യാഥാര്‍ത്ഥ്യമാകുന്നു. വൈദ്യുതി മുടങ്ങിയ 25 ലക്ഷം ഉപഭോക്താക്കളിൽ 24 ലക്ഷം ആളുകൾക്കും വൈദ്യുതി പുനസ്ഥാപിച്ചു. ഇനി ഒരു ലക്ഷം കണക്ഷൻ കൂടിയാണ് പുനസ്ഥാപിക്കാനുള്ളത്. മന്ത്രി എം.എം മണി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

“വൈദ്യുതി മുടങ്ങിയ 25 ലക്ഷം ഉപഭോക്താക്കളിൽ 24 ലക്ഷം ആളുകൾക്കും വൈദ്യുതി പുനസ്ഥാപിച്ചു.
ഇനി ഒരു ലക്ഷം കണക്ഷൻ കൂടി…..

വയറിംഗ് തകരാറായ 255 വീടുകളിൽ ഒരു പോയിന്റ് കണക്ഷൻ നൽകി വൈദ്യുതി എത്തിച്ചു.

വെള്ളപ്പൊക്കത്തിൽ ഓഫ് ചെയ്തിരുന്ന 16158 ട്രാന്‍സ്ഫോര്‍മറു കളിൽ ഇതുവരെയായി 15032 എണ്ണം പ്രവര്‍ത്തനക്ഷമമായി”.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here