സാമൂഹിക മാധ്യമങ്ങളിൽ സൗദിവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി

വാട്ട്സപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് നിയമ വിദഗ്ദർ അറിയിച്ചു. പൊതു ഉത്തരവിനെയോ ഇസ്ലാമിക മൂല്യങ്ങളെയോ, സദാചാര മൂല്യങ്ങളെയോ പരിഹസിക്കുന്നതോ, അവഗണിക്കുന്നതോ ചെയ്യുന്ന പോസ്റ്റുകൾ തയ്യാറാക്കുക ഷെയർ ചെയ്യുക തുടങ്ങിയവ കുറ്റകരമാണ്. ഇത്തരം കുറ്റങ്ങൾക്ക് അഞ്ച് വർഷം വരെ തടവും മുപ്പത് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നു പബ്ലിക് പ്രോസിക്ക്യൂഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
പതിനാല് മില്യൺ ഫോളവേഴ്സ് ഉള്ള ഷെയ്ഖ് സൽമാൻ അൽ ഊദ രാജ്യ താല്പര്യത്തിനു വിരുദ്ധമായ പ്രചാരണം നടത്തിയതിനാൽ വധശിക്ഷ വരെ പ്രതീക്ഷിക്കുന്നതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here