14
Dec 2018
Friday
24 Channel

പീഡനക്കേസ്; ഹാസ്യതാരം ബിൽ കോസ്ബിക്ക് 10 വർഷം തടവ്

പീഡനക്കേസിൽ അമേരിക്കൻ ഹാസ്യതാരം ബിൽ കോസ്ബിക്ക് 10 വർഷം തടവ്. ബാസ്‌ക്കറ്റ് ബോൾ മുൻ താരം ആൻഡ്രിയ കോൺസ്റ്റന്റിനെ 2004 ൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലാണ് കോസ്ബിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്.

ജയിൽ ശിക്ഷയ്ക്ക് പുറമെ 25,000 ഡോളർ പിഴയും കോസ്ബിക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രോസിക്യൂഷൻ ചിലവും കോസ്ബി തന്നെ വഹിക്കണം.

കോസ്ബിക്കെതിരെ അമ്പതിലധികം സ്ത്രീകൾലൈംഗിക പീഡനം ആരോപിച്ചിട്ടുണ്ട്.

Top