17
Oct 2018
Wednesday
24 - Comming soon

മാധ്യമ മേഖലയിലെ ലൈംഗികാതിക്രമം; ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം

മീ ടൂ ക്യാംപെയിനിലൂടെ മാധ്യമ രംഗത്തെ ലൈംഗികാതിക്രമങ്ങള്‍ പുറത്ത് വന്നതോടെ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തേക്ക്. കേന്ദ്ര സഹമന്ത്രി എം.ജെ.അക്ബര്‍ ഉള്‍പ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഇന്ന് രണ്ട് മണിക്ക് ഡല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കും.
അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് മീ ടൂ ക്യാംപെയിനിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top