കഴിഞ്ഞ മകരസംക്രാന്തി ദിനത്തില്‍ പ്രേരണകുമാരി എവിടെയായിരുന്നു?

ശബരിമല യുവതിപ്രവേശനത്തിനായി കോടതി വിധി നേടിയ യുവഅഭിഭാഷകയും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ ഭാര്യയുമായ പ്രേരണകുമാരി ആര്‍എസ്എസ് ഓഫീസില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കഴിഞ്ഞ മകരസംക്രാന്തി ദിനത്തിലാണ് പ്രേരണകുമാരി ഡല്‍ഹിയിലെ ആര്‍എസ്എസ് ഓഫീസില്‍ എത്തിയത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വവുമായി വളരെ അടുപ്പം ഉള്ള കുടുംബങ്ങളിലെ അംഗങ്ങളായ പ്രേരണകുമാരി അടക്കമുള്ളവരാണ് ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള ഹർജി നല്‍കിയതെന്ന വാര്‍ത്ത പുറത്ത് വിട്ടത് ‘ട്വന്റിഫോറാ’ണ്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന തരത്തില്‍ പ്രചാരണം നടന്നു. ഈ പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണിത്. സംഘപരിവാറുമായി പ്രേരണകുമാരിയുടെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രത്തില്‍ രാഷ്ട്ര സേവിക സമിതിയുടെ നേതാക്കളുമായി മകര സംക്രാന്തി ആഘോഷിക്കുകയാണ് പ്രേരണകുമാരി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹർജി സമർപ്പിച്ച അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ പ്രേരണാ കുമാരിയുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു ഡൽഹിയിലെയും ഉത്തർപ്രദേശിലെയും വിവിധ പരിവാർ സംഘടനകളിൽ പ്രധാന ചുമതലകൾ വഹിക്കുന്നയാളാണ്. സിദ്ധാർത്ഥ് ശംഭു മാത്രമല്ല പ്രേരണകുമാരി വ്യക്തിപരമായും വിവിധ പരിവാർ സംഘടനകളുമായ് ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നുണ്ട്. കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രേരണ കുമാരിയുടെ നേത്യത്വത്തിൽ അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ മൂന്ന് പേർ നടത്തിയ നാടകവും സംഘപരിവാർ താത്പര്യത്തിന് അനുകൂലമണ്. നിലപാട് തിരുത്താൻ അനുമതി തേടിയ ഇവർ വിഷയത്തിലെ പുനഃപരിശോധന ഹർജി സംബന്ധിച്ചും അതിലുണ്ടാകുന്ന താത്പര്യങ്ങൾ സംബന്ധിച്ചുമുള്ള സൂചനകൾ നൽകുന്നുവെന്നും ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here