ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിയ്ക്ക്

ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിയ്ക്ക് ഒരുങ്ങുന്നുവെന്ന് സൂചന.ആര്‍ബിഐ നിയമം സെഷന്‍ 7പ്രയോഗിക്കുന്നതില്‍ ഊര്‍ജിത്ത് അതൃപ്തനാണ്. ആര്‍ബിഐ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ സാധുത നല്‍കുന്നതാണ് ഈ സെഷന്‍. ആര്‍ബിഐ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ സാമ്പത്തിക വിദഗ്ധരുടെ പ്രകടനങ്ങളില്‍ അതൃപ്തിയുണ്ടെന്നും ഊര്‍ജ്ജിത് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഈ അതൃപ്തി സര്‍ക്കാറിനെ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന് എതിരെ നേരത്തെ ഡെപ്യൂട്ടി ഗവര്‍ണ്ണറും രംഗത്ത് വന്നിരുന്നു.
ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐ നടപടികളില്‍ ഇടപെടുന്നത്.
2016ലാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണ്ണറാകുന്നത്. അതിന് മുമ്പ് ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു.
പണലഭ്യതയിലെ ഞെരുക്കം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് പിന്നാലെ ഊര്‍ജിത് രാജി വയ്ക്കുമെന്നാണ് സൂചന.ധന ലഭ്യത സംബന്ധിച്ച വിഷയത്തില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാറുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന സമയത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളാണ് ഉൗര്‍ജിത് പട്ടേലിനെ ശ്രദ്ധയേനാക്കിയത്. ഐഎംഫില്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഉര്‍ജിത് പട്ടേല്‍.
സാമ്പത്തിക വിദഗ്ധരെ ഇനി ആര്‍ബിഐ ഗവര്‍ണ്ണറാി നിയമിക്കില്ലെന്നാണ് സൂചന. സര്‍ക്കാര്‍ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് ആര്‍ബിഐ ഗവര്‍ണ്ണറായി പരിഗണിക്കുക.
urjit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here