Advertisement

ഫാത്തിമ മാത കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകരെ സസ്പെന്റ് ചെയ്തു

December 3, 2018
Google News 0 minutes Read
fathima matha collge

കൊല്ലം ഫാത്തിമ മാതാ കോളേജിൽ വിദ്യാർതിനി ആതമഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻറ് ചെയ്തു.
അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെൻറ് നടപടി.  ബിഎ ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണ കഴിഞ്ഞ ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഹാളില്‍ നിന്ന് പുറത്താക്കിയ രാഖിയെ സ്റ്റാഫ് റൂമില്‍ കൊണ്ട് പോയി മൊബൈലില്‍ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്. ഡി ബാര്‍ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്.
പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച തന്റെ മകൾ ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ആരോപണം സത്യമല്ലെന്നാണ് രാഖിയുടെ പിതാവ് പറയുന്നത്. രാഖിയുടെ മരണ ശേഷം കോളേജ് അധികൃതര്‍ തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും സംസ്കാര ചടങ്ങിന് പോലും കോളേജിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ലെന്നും രാഖിയുടെ പിതാവ് ആരോപിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here