ബാബ്റി മസ്ജിദ്; തകര്‍ക്കപ്പെട്ട ഓര്‍മ്മകള്‍ക്ക് 26 വയസ്സ്

ബാബരി മസ്ജിദ് തകര്‍ത്തതിന് ഇന്ന് 26 വയസ്സ്. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തെ രണ്ടായി പകുത്ത, ഇന്ത്യയുടെ മതേതരത്വ ജനാധിപത്യ പാരമ്പര്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ആ ദിനത്തിന് ഇന്ന് 26 വയസ്സ്. 1992 ഡിസംബര്‍ ആറിനാണ് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ പള്ളി പൊളിച്ചത്.ബാബറി പള്ളി പൊളിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളോളം ഹിന്ദു – മുസ്ലീം വര്‍ഗീയ ലഹളകളുണ്ടായി. ഈ വര്‍ഗീയ കലാപങ്ങളില്‍ 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു.
പള്ളി നിലനിന്നിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം പണിയാനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയും, ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വാദം സുപ്രിം കോടതി അടുത്ത വര്‍ഷം ആദ്യം ആരംഭിക്കാനിരിക്കെയുമാണ് ഒരു ബാബരി ദിനം കൂടി വരുന്നത്. പള്ളി പൊളിച്ചതിന്‍റെ ആഹ്ളാദ സൂചകമായി ഇന്ന് ശൌര്യ ദിവസമായായി വിഎച്ച്പി ആചരിക്കും.
മുഗള്‍ രാജാവ് ബാബര്‍
1528ലാണ് അയോധ്യയില്‍ മസ്ജിദ് പണിയുന്നത്. പള്ളി നിലനിന്ന ഭൂമി രാമ ജന്മ ഭൂമിയാണെന്ന് അവകാശപ്പട്ട് ഹിന്ദു സന്യാസി സംഘം നിരോമി അഖാര രംഗത്ത് വരുന്നത് 1853ലും. 1985 ഡിസംബറില്‍ ഹിന്ദുത്വ സംഘടനാ പ്രതിനിധികള്‍ അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിംഗിനെ ചെന്ന് കണ്ടിരുന്നു. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശം ക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുതരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. 1986 മാര്‍ച്ച് വരെയാണ് ഇതിന് സമയം നല്‍കിയത്. ഇതിന് തയ്യാറായില്ലെങ്കില്‍ പള്ളി തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
1986 ഫെബ്രുവരി 11ന് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് തര്‍1949 ഡിസംബര്‍ 23ന് അര്‍ധരാത്രി ഹിന്ദു മഹകാസഭയുടെ നേതൃത്വത്തിലുള്ള ഒരു സംഘം രാമ വിഗ്രഹം സ്ഥാപിച്ചതോടെ ബാബരി പള്ളിയില്‍ ഔദ്യോഗിക വിവക്ഷയില്‍ തര്‍ക്ക ഭൂമിയായി മാറി. അപ്പോഴും അയോധ്യയെന്ന ചെറു നഗരത്തില്‍ മാത്രം ചലനമുണ്ടാക്കിയ വിശ്വാസ പ്രശ്നം മാത്രമായിരുന്നു അത്. ആ പ്രശ്നം ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍ ഗതി തിരിച്ച് വിടുന്നതിലേക്ക് വളര്‍ന്നത് വിഎച്ച്പിയുടെയും ബിജെപിയുടെയും രംഗ പ്രവേശത്തോടെയാണ്. രണ്ട് ലോക്സഭ സീറ്റ് മാത്രമുണ്ടായിരുന്നതില്‍നിന്ന് ഒറ്റക്ക് രാജ്യം ഭരിക്കുന്നതിലേക്ക് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം വളര്‍ന്നതും, ഭൂരിപക്ഷ വര്‍ഗീയത ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നിര്‍ണ്ണായക ശക്തിയായി മാറുന്നതുമാണ് പിന്നീടുള്ള രണ്ടര പതിറ്റാണ്ടില്‍ കാണുന്നത്.
ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് കൂടി രാജ്യം കടക്കാനിരിക്കെ ബാബരി പള്ളിയും, രാമ ജന്മ ഭൂമിയും വീണ്ടും സജീവ രാഷ്ട്രീയ വിഷയമാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും സംഘ് പരിവാര്‍ സംഘടനകളും. അതിന്‍റെ ഭാഗമായാണ് ഈ ദിനം ശൌര്യ ദിവസായി വിഎച്ച്പിയുടെ മറ്റ് ഹിന്ദുത്വ സംഘടനകളും അതി വിപുലമായി കൊണ്ടാടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here