Advertisement

ബാബരി മസ്ജിദ്; കോടതിയലക്ഷ്യ ഹര്‍ജികള്‍ അവസാനിപ്പിച്ച് സുപ്രിംകോടതി

August 30, 2022
Google News 3 minutes Read
supreme court closes plea against up govt in babri demolition

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ യുപി സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ തീര്‍പ്പ് കല്‍പ്പിച്ച് സുപ്രിംകോടതി. അയോധ്യ ഭൂമി കേസില്‍ 2019 ലെ സുപ്രിം കോടതി വിധി കണക്കിലെടുത്ത് കോടതിയലക്ഷ്യ കേസുകള്‍ നിലനില്‍ക്കില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.(supreme court closes plea against up govt in babri demolition)

മസ്ജിദ് തകര്‍ത്തത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളിലെ നടപടികളാണ് അവസാനിപ്പിച്ചത്. ഗോധ്ര സംഭവത്തിന് ശേഷമുള്ള വര്‍ഗീയ കലാപങ്ങളില്‍ 9 പ്രധാന കേസുകളില്‍ 8 എണ്ണത്തിലും വിചാരണ പൂര്‍ത്തിയായതും കാലക്രമേണ കേസുകള്‍ നിഷ്ഫലമായതുമാണെന്ന് കോടതി നിരീക്ഷിച്ചു.

മസ്ജിദ് പൊളിക്കുന്നതിന് മുന്‍പ് അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇത് തടയാന്‍ യുപി സര്‍ക്കാരിനും പൊലീസിനും കഴിഞ്ഞില്ലെന്ന് കാട്ടിയാണ് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രിംകോടതിയിലെത്തിയത്.

Read Also: ഞങ്ങളാണ് ബാബരി മസ്ജിദ് തകർത്തത്; അടുത്ത ലക്ഷ്യം മഥുരയും കാശിയും: കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ്

മുഹമ്മദ് അസ്ലം ഭുരെയാണ് ഹര്‍ജികള്‍ നല്‍കിയത്. 2010ല്‍ അദ്ദേഹം മരണപ്പെട്ടു. ഹര്‍ജിക്കാരന് പകരം അമിക്കസ് ക്യൂറിയെ നിയമിക്കണമെന്ന അഭിഭാഷകനായ എം എം കശ്യപിന്റെ ഹര്‍ജിയും സുപ്രിം കോടതി തള്ളി.

Story Highlights: supreme court closes plea against up govt in babri demolition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here