ബാബറി മസ്ജിദ് വിധി; തുടർനിയമനടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ബാബറി മസ്ജിദ് തകർത്ത കേസിൽ തുടർനടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത നിയമലംഘനമെന്ന് സുപ്രിംകോടതി പറഞ്ഞതാണ് ബാബറി മസ്ജിദ് തകർത്ത സംഭവം. തങ്ങളെ തടയാൻ കോടതിയാരാണെന്ന് ചോദിച്ചവരടക്കം കൺമുന്നിലുണ്ട്. അവർ ശിക്ഷിക്കപ്പെടാത്തത് ദുഃഖകരമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also :ഞങ്ങളാണ് ബാബരി മസ്ജിദ് തകർത്തത്; അടുത്ത ലക്ഷ്യം മഥുരയും കാശിയും: കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ്

ബാബറി മസ്ജിദ് പൊളിച്ചതിന്റെ ഉത്തരവാദിത്തം സംഘവരിവാറിനാണ്. അതിന് ഒത്താശ ചെയ്തത് കോൺഗ്രസാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ മൗനമാചരിച്ചതും കോൺഗ്രസാണ്. ഇന്ത്യൻ മതേതരത്വം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യം വർഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ടതുണ്ട്. ബാബറി മസ്ജിദ് ഒരു പള്ളി പൊളിച്ചതല്ല. ഗാന്ധി വധം പോലെ താരതമ്യം ഇല്ലാത്ത കുറ്റകൃത്യമാണ്. സിബിഐക്ക് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Babri masjid, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top