Advertisement

യുവനടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

December 9, 2018
Google News 1 minute Read

യുവനടന്‍ അഭിമന്യു രമാനന്ദന്‍(31) വാഹനാപകടത്തെത്തുടര്‍ന്ന് മരിച്ചു. അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

അപകടം സംഭവിച്ച ഉടനെ അഭിമന്യുവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘ഡാകിനി’, ‘ഒറ്റമുറി വെളിച്ചം’ തുടങ്ങിയ സിനിമകളില്‍ അഭിമന്യു അഭിനയിച്ചിട്ടുണ്ട്. ‘മൗനം സൊല്ലം വാത്തയ്കള്‍’ എന്ന ആല്‍ബത്തിലൂടെയും അഭിമന്യു ശ്രദ്ധേയനായിരുന്നു.

പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആര്യ രാജ് ആണ് ഭാര്യ. മക്കള്‍; ജാനകി, ജനനി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here