റഫാല്‍ ഇടപാട്; സംശയങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

റഫാൽ ഇടപാടിൽ നിലപാട് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടപാടിലെ വില സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി കിട്ടിയില്ലെന്നും, മോദി മാധ്യമങ്ങൾക്ക് മുന്‍പില്‍ വരാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്ന പ്രസ്താവനയിൽ താൻ ഉറച്ചു നിൽക്കുന്നു. സി.എ.ജി റിപ്പോർട്ട് പി.എ.സി ചെയർമാനെ കാണിച്ച ശേഷമാണ് ഇടപാടിൽ തീരുമാനം എടുത്തത്, എന്നാൽ ചെയർമാൻ ഇത് വരെ സി.എ.ജി റിപ്പോർട്ട് കണ്ടിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. 536 കോടിക്ക് പകരം ഓരോ എയര്‍ക്രാഫ്റ്റിനും 1600 കോടി നല്‍കേണ്ടി വന്നത് എന്തുകൊണ്ടാണ്? എന്താണ് ഫ്രാന്‍സില്‍ വച്ച് സംഭവിച്ചതെന്ന് പ്രധാനമന്ത്രിക്ക് മാത്രമേ അറിയൂ. ഇടപാടില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here