കോണ്‍ഗ്രസിന്റെ ‘ആപ്’; മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ഹൈടെക് തന്ത്രങ്ങള്‍

കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പയറ്റിയത് ഹൈടെക് തന്ത്രം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈടെക് തന്ത്രം മെനഞ്ഞ് ബാലികേറാമലയായ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കല്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ ‘ശക്തി ആപ്’ വഴി പ്രവര്‍ത്തകരുമായി രാഹുല്‍ നേരിട്ട് ആശയവിനിമയം നടത്തി. 45 ലക്ഷം പേര്‍ ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം ലഭിച്ച മൂന്നു സംസ്ഥാനങ്ങളിലെ 7.3 ലക്ഷം പ്രവര്‍ത്തകര്‍ക്കും രാഹുല്‍ വാട്‌സ് ആപ്പില്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പരിഗണന നല്‍കുന്ന പുതിയ കോണ്‍ഗ്രസാണ് ഇതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അഭിപ്രായപ്പെടുന്നു.
Read More: ‘വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടി’; മുഖ്യമന്ത്രിയെ തള്ളി വെള്ളാപ്പള്ളി
ആപ്പിലൂടെ രാഹുല്‍ അയച്ച സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ: “ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി. ഒരു പേര് മാത്രം പറയൂ. നിങ്ങള്‍ ആരുടെ പേരാണ് പറഞ്ഞതെന്ന് ഞാന്‍ മാത്രമേ അറിയൂ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം മറ്റാരും തന്നെ അറിയില്ല. ബീപ് ശബ്ദത്തിനു ശേഷം സംസാരിക്കൂ”.
Read More: കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വലിയ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് ഹൈടെക് തന്ത്രവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here