ഫെയ്‌സ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയാന്‍

അടുത്തിടെ ഫെയ്‌സ്ബുക്കില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയെതുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഫോട്ടോകള്‍ ചോര്‍ന്നിരുന്നു. സാങ്കേതിക തകരാര്‍ മൂലം പുറത്തുനിന്നുള്ള ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ സ്വകാര്യമായി പങ്കുവെച്ച ചിത്രങ്ങള്‍ ചോര്‍ത്താന്‍ അവസരം ലഭിച്ചു. ഏകദേശം 68 ലക്ഷത്തോളം ഉപയോക്താക്കളെ ഈ പിഴവ് ബാധിച്ചിട്ടുണ്ട്.
സുരക്ഷാ വീഴ്ചയില്‍ ഫെയ്‌സ്ബുക്ക് തന്നെ ക്ഷാമപണം നടത്തിയിരുന്നു. അതേസമയം ഫെയ്‌സ്ബുക്കിലെ നമ്മുടെ ഫോട്ടോകള്‍ ചോര്‍ന്നോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും എന്ന ആശങ്കയിലാണ് പലരും. ഫെയ്‌സ്ബുക്ക് തന്നെ ഈ ആശങ്കയ്ക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Read Also : ഫെയ്‌സ്ബുക്കിലെ ‘ട്രെൻഡിങ്’ വിഭാഗം നീക്കം ചെയ്യുന്നു
ഫോട്ടോകള്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാന്‍
ഫോട്ടോ ചോര്‍ന്നോ എന്ന് പരിശോധിക്കാന്‍ ഒരു പ്രത്യേക പേജ് തന്നെ ഫെയ്‌സ്ബുക്ക് രൂപകല്‍പന ചെയ്തിട്ടുണ്ട്. ഈ പേജിലെത്തിയാല്‍ അറിയാം നാം അപ് ലേഡ് ചെയ്തിട്ടുള്ള ഫോട്ടോകള്‍ മറ്റ് ആപ് നിര്‍മ്മാതാക്കള്‍ ചോര്‍ത്തിയോ എന്ന്.
ഫെയ്‌സ്ബുക്കിലെ നിങ്ങളുടെ ഫോട്ടോകള്‍ ചോര്‍ത്തിയെ എന്നറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Check if Facebook’s bug leaked your un-posted photos
ഫോട്ടോകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്
മേല്‍ പറഞ്ഞ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രത്യേക പേജില്‍ എത്തുമ്പോള്‍ അറിയാം ഫോട്ടോകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന്. ഹാക്ക് ചെയ്യപ്പെട്ടു എന്ന് കണ്ടെത്തിയാല്‍ എന്തെല്ലാം ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും ഫെയ്‌സ്ബുക്ക് ഈ പ്രത്യേക പേജില്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക. ഫെയ്‌സ്ബുക്കിലെ നിങ്ങളുടെ ചിത്രങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here