പി സരിനും അൻവറിനും പണികൊടുത്ത ഫേസ്ബുക്ക് അഡ്‌മിന്മാർ
ഡോ പി സരിൻ ഇടത്തേക്കെന്ന പ്രഖ്യാപനത്തിന് ശേഷം എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് അഡ്‌മിൻ.”എംഎൽഎയാകാനും മന്ത്രിയാകാനും ജനങ്ങളെ ഭരിക്കാനും ആണ് ജോലി കളഞ്ഞു പാർട്ടിയിൽ വന്നത്. എന്നെ അധികാരത്തിൽ എത്തിക്കുന്ന പാർട്ടി ഏതാണോ അതാണ് എൻ്റെ പാർട്ടി. എൻ്റെ ബോധ്യമാണ് എൻ്റെ പ്രത്യയശാസ്ത്രം”എന്ന് സരിന്റെ ഫേസ്ബുക്ക് വാളിൽ കുറിപ്പ് പങ്കുവെച്ചാണ് അഡ്മിന്റെ എട്ടിന്റെ പണി. തൊട്ട് പിന്നാലെ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോർട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ പ്രചരിക്കുകയാണ്.
ഇത് ആദ്യമായിട്ടല്ല, പാർട്ടിവിട്ടുപോയ പിവി അൻവറിനും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനും ഇതുപോലെ തന്നെ ഫേസ്ബുക്ക് അഡ്‌മിന്മാർ എട്ടിന്റെ പണി കൊടുത്താണ് വിട്ടിട്ടുള്ളത്. ”ഇഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ” എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റിന് കീഴെ നിരവധി പേരായിരുന്നു നിമിഷങ്ങൾക്കുള്ളിൽ തന്നെ കമന്റുമായി എത്തിയത്. സ്വന്തം അഡ്മിനെ പോലും പത്മജയ്ക്ക് കൂടെ നിർത്താൻ കഴിഞ്ഞില്ലല്ലോയെന്നും പോസ്റ്റിന് താഴെ കമ്മന്റുകൾ ഉണ്ടായിരുന്നു.
ഇനി പിവി അൻവറിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു സോഷ്യൽ മീഡിയ. അന്‍വര്‍ നേരിട്ടാണോ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അതിലെ ഓരോ പ്രവർത്തനങ്ങളും. അൻവറിന്റെ രാഷ്ട്രീയമാറ്റത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിന്‍ കെഎസ് സലിത്ത് എത്തിയത്. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Story Highlights : Facebook admins who gave work to P Sarin and pv Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here