Advertisement

ഫെയ്‌സ്ബുക്കിലെ ‘ട്രെൻഡിങ്’ വിഭാഗം നീക്കം ചെയ്യുന്നു

June 2, 2018
Google News 1 minute Read
facebook removes trending topic

ഫെയ്‌സ്ബുക്കിൽ ആളുകൾ ഏറെ ചർച്ച ചെയ്യുന്ന വാർത്തകളും വിഷയങ്ങളും എളുപ്പം കണ്ടെത്തുന്നതിനായി 2014 ൽ അവതരിപ്പിച്ച ‘ട്രെൻഡിങ് ടോപ്പിക്ക്’ എന്ന ഫീച്ചർ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു.

ഫെയ്‌സ്ബുക്ക് നടത്തിയ ഒരു പഠനത്തിൽ ഈ ഫീച്ചർ ആളുകൾക്ക് ഉപകാരപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അത് നീക്കം ചെയ്യുന്നതെന്ന് ഫെയ്‌സ്ബുക്ക് വാർത്താകുറിപ്പിൽ പറഞ്ഞു. പകരം വാർത്തകളുടെ വിതരണത്തിന് പുതിയ വഴികൾ സ്വീകരിക്കും.

facebook removes trending topic

ആളുകൾ വാർത്തകൾ കണ്ടെത്തുന്ന രീതിയിൽ മാറ്റം വന്നിരിക്കുന്നു. മൊബൈൽ വഴിയാണ് ഫെയ്‌സ്ബുക്കിലെ വാർത്തകൾ കൂടുതൽ ആളുകളും കാണുന്നത്. അതും വാർത്താ വീഡിയോകൾ വഴിയാണ്. അതുകൊണ്ട് ആളുകളിലേക്ക് സമയത്തിന് വാർത്തകൾ എത്തിക്കുന്നതിനായി തങ്ങൾ പുതിയ വഴികൾ അന്വേഷിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here