മോദി നേരിട്ട് പ്രചാരണം നടത്തിയ 70 ശതമാനം സീറ്റുകളിലും ബിജെപി തോറ്റു

മോദി പ്രഭാവം മങ്ങിയതായി തെരഞ്ഞെടുപ്പ് പഠനത്തില്‍ കണ്ടെത്തല്‍. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചാരണം നടത്തിയ മേഖലകളില്‍ 70 ശതമാനം സീറ്റുകളിലും ബിജെപി തോറ്റതായാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Read More: മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെള്ളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചു
മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസംഗിച്ച മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപി തോറ്റതായി ഇന്ത്യ സ്‌പെന്‍ഡ് എന്ന ഓണ്‍ലൈന്‍ മാധ്യമം നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മോദി പ്രഭാവത്തിന് മങ്ങലേല്‍ക്കുന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന മോദി പ്രഭാവത്തില്‍ വിള്ളലേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ടെത്തി പ്രസംഗിച്ച മേഖലകളിലെ സീറ്റില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here