എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ശോഭ സുരേന്ദ്രന്റെ സമരപന്തലില്‍

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ഉപവാസ സമര പന്തലില്‍ മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ എത്തി. ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ ആണ് ശോഭ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ ഉപവാസ സമരത്തില്‍ ഇന്ന് പങ്കെടുത്തത്. സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലും മിലന്‍ പങ്കെടുത്തിരുന്നു. ഒക്ടോബര്‍ 30ന് നടന്ന പരിപാടിയിലാണ് മിലന്‍ ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം വേദി പങ്കിട്ടത്. വേദിയുടെ മുന്നില്‍ തന്റെ സീറ്റിനടുത്ത് തന്നെ പിള്ള മിലന് സീറ്റ് നല്‍കുകയും ചെയ്തു. തനിക്ക് തന്റേതായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നാണ് അന്ന് മിലന്‍ പ്രതികരിച്ചത്. മിലന്‍ തന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയില്‍ പങ്കെടുത്തതെന്നും അവനെ താനെന്തിനാണ് തടയുന്നതെന്നുമാണ് ആശ ഇതിനെക്കുറിച്ച് ചോദിച്ചത്. തന്റെ കൊച്ചുമകന്‍ എന്നല്ല ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണെന്നാണ് അന്ന് ലോറന്‍സ് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here