മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 5243.73 കോടി രൂപ

2014 ല്‍ അധികാരത്തിലെത്തി ഇതുവരെ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 5243.73 കോടി രൂപ. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് പാര്‍ലമെന്റില്‍ കണക്കുകള്‍ പുറത്തുവിട്ടത്.
Read More: ‘ആ യോര്‍ക്കര്‍ പിറന്നത് എങ്ങനെ?’; രഹസ്യം വെളിപ്പെടുത്തി ബുംറ
അധികാരത്തിലെത്തി ആദ്യ വര്‍ഷമായ 2014ല്‍ മാത്രം 979.78 കോടിയാണ് മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. ഇതില്‍ 424.84 കോടി അച്ചടി മാധ്യമങ്ങളിലും 473.67 കോടി ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും പരസ്യം നല്‍കാന്‍ വേണ്ടി ചെലവഴിച്ചു. ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുവേണ്ടി 81.27 കോടി രൂപയും ചെലവാക്കി.
Read More: ജന്മദിന കേക്ക് മുറിയ്ക്കാന്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; തലപുകഞ്ഞ് നേതാക്കള്‍ (വീഡിയോ)
2015ല്‍ ഈ തുക ആദ്യവര്‍ഷത്തേക്കാള്‍ കൂടി. 1160.16 കോടി രൂപയാണ് രണ്ടാം വര്‍ഷം പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. ഇതില്‍ 508.22 കോടി പ്രിന്റിലും 531.60 കോടി ഇലക്ട്രോണിക്, ശ്രവ്യ മാധ്യമങ്ങളിലും 120.34 കോടി ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കും വേണ്ടി ചെലവഴിച്ചു. മൂന്നാംവര്‍ഷം പരസ്യങ്ങള്‍ക്കായി ചെലവാക്കിയ തുക വീണ്ടും ഉയര്‍ന്നു. 1264.26 കോടിയാണ് മൂന്നാം വര്‍ഷം ചെലവഴിച്ചത്.
Read More: ഷാരൂഖ് മൂന്നടി പൊക്കത്തിലായത് ഇങ്ങനെ; സീറോയുടെ മേയ്ക്കിങ് വീഡിയോ
ഇതുവരെ ആകെ 2,282 കോടി അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും 2,312.59 കോടി ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും ചെലവഴിച്ചു. 651.14 കോടിയാണ് ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി ചെലവഴിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here