‘ആ യോര്‍ക്കര്‍ പിറന്നത് എങ്ങനെ?’; രഹസ്യം വെളിപ്പെടുത്തി ബുംറ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയം സ്വപ്‌നം കാണുകയാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്ത ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ പ്രതീക്ഷ. ബുംറ മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ വിജയത്തിലേക്ക് അടുക്കുമെന്നാണ് വിലയിരുത്തല്‍.
Read More: വനിതാ മതിലില്‍ ഒരു ലക്ഷം പെണ്‍കുട്ടികള്‍; ഹൈക്കോടതി നിര്‍ദേശം തള്ളി ബാലസംഘം
ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. അതില്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ബുംറ പിഴുതെടുത്തത് മനോഹരമായ ഒരു സ്ലോ ബോള്‍ യോര്‍ക്കറിലൂടെയായിരുന്നു. ബുംറയുടെ സ്ലോ ബോള്‍ യോര്‍ക്കറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബുംറയുടെ സ്ലോ ബോള്‍ യോര്‍ക്കറില്‍ ട്രാവിസ് ഹെഡ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. എന്നാല്‍, ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തിയ ആ സ്ലോ ബോള്‍ യോര്‍ക്കര്‍ തന്റെ തന്ത്രമല്ലെന്ന വെളിപ്പെടുത്തലാണ് ബുംറ മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ നടത്തിയത്.
BANG! @Jaspritbumrah93 sends Travis Head’s stumps flying! @imVkohli is pumped!
LIVE #AUSvIND: https://t.co/AB6QpbaIbv pic.twitter.com/216VP0NFrr
— Telegraph Sport (@telegraph_sport) December 28, 2018
വേഗവും സ്വിംഗും നിറഞ്ഞ പന്തുകള്‍ ട്രാവിസ് ഹെഡ് സമര്‍ത്ഥമായി പ്രതിരോധിക്കുന്നത് കണ്ട രോഹിത് ശര്‍മ്മയാണ് സ്ലോ ബോള്‍ യോര്‍ക്കര്‍ എറിയാന്‍ നിർദ്ദേശിച്ചതെന്ന് ബുംറ വ്യക്തമാക്കി. മൂന്നാം ദിനത്തെ കളി പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബുംറ ഇക്കാര്യം വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here