റഫാല്‍ ചര്‍ച്ചയില്‍ തട്ടി ലോക്‌സഭാ; 26 അണ്ണാ ഡിഎംകെ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

റഫാൽ വിഷയത്തിലെ ചർച്ച പൂർത്തിയാക്കാനാകാതെ ലോകസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാഹുൽ ഗാന്ധിയുടെ വാദത്തെ എതിർക്കാർ ജെയ്റ്റ്ലി ഉന്നയിച്ച ആക്ഷേപങ്ങളെ തുടർന്നാണ് സഭാ നടപടികൾ പ്രക്ഷുബ്ധമായത്. സഭാ നടപടികൾ നടുത്തളത്തിലിറങ്ങി തുടർച്ചയായി തടസ്സപ്പെടുത്തിയ എ.ഐ.എ.ഡി.എംകെ അംഗങ്ങളെ സ്പീക്കർ ഈ സമ്മേളനകാലത്തേയ്ക്ക് സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 26 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, റാഫാൽ ചർച്ചയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് സഭയിൽ എത്തിയില്ല.
Read More: ശബരിമലയില്‍ യുവതികള്‍ കയറി; പകുതി മീശ വടിച്ച് രാജേഷ് വാക്കുപാലിച്ചു
റാഫാലിൽ കൊണ്ടും കൊടുത്തും ആണ് ഭരണപ്രതിപക്ഷാംഗങ്ങൾ ലോക്സഭയിൽ കൊമ്പ് കോർത്തത്. തന്റെ വാദങ്ങൾ ഒരു ഓഡിയോ ടേപ്പിലൂടെ സ്ഥാപിയ്ക്കാനായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷന്റെ ശ്രമം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറിയുലുണ്ടെന്ന് ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ അവകാശപ്പെടുന്നതായിരുന്നു ഉള്ളടക്കം. ടേപ്പിന്റെ ആധികാരികതയുടെ ഉത്തരവാദിത്വം കൂടി എൽക്കണമെന്നായിരുന്നു സ്പീക്കര്‍. ഈ ഉപാധി അംഗികരിയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. രാജ്യം കണ്ട എറ്റവും വലിയ അഴിമതിയെ മൂടിവയ്ക്കാനുള്ള ശ്രമം ശബ്ദരേഖ കേൾപ്പിയ്ക്കാതിരുന്നാൽ വിജയിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധി യുടെ മറുപടി.
‘126ൽ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിർദ്ദേശപ്രകാരമാണ് ? എന്തിന് പ്രധാനമന്ത്രി വില കൂട്ടി റഫാൽ വാങ്ങി ? ഫ്രഞ്ച് മുൻ പ്രസിഡൻറ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു’… റാഫാലിൽ അഴിമതി സ്ഥാപിയ്ക്കാൻ മറ്റ് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെ നീണ്ടു. സർക്കാരിനെ പ്രതിരോധിയ്ക്കാൻ ധനമന്ത്രി ജെയ്റ്റ്ലിയ്ക്കായിരുന്നു ചുമതല. ഗോവ മന്ത്രിയുടേതെന്ന പേരിലുള്ള സംഭാഷണം കോൺഗ്രസ് നിർമ്മിച്ചതാണെന്ന് ജയ്‍റ്റ്‍ലി ആരോപിച്ചു. പാർട്ടിക്ക് പണം നല്‍കാത്തത് കൊണ്ടാണ് ആന്റണി റഫാൽ കരാർ ഉപേക്ഷിച്ചത്. ബോഫോഴ്സ്, നാഷണൽ ഹെറാൾഡ്, ആഗസ്റ്റ ഇടപാടുകളുടെ ഗൂഡാലോചന നടത്തിയത് ഗാന്ധി കുടുംബമാണെന്നും ജയ്‍റ്റ്‍ലി വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ എത്തിയില്ല. ജയ്റ്റ്ലി യുടെ നിലപാടുകളിൽ പ്രതിഷേധം കടുത്തതോടെ സ്പീക്കർ നടപടികൾ ഇന്നത്തെയ്ക്ക് ഉപേക്ഷിച്ചു. സഭാ നടപടികൾ നടുത്തളത്തിലിറങ്ങി തുടർച്ചയായ് തടസ്സപ്പെടുത്തിയ എ.ഐ.എ.ഡി.എം കെ അംഗങ്ങളെ സ്പീക്കർ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here