‘വംശീയത പ്രകടിപ്പിക്കാന്‍ കറുത്തവരെ ഇറക്കുമതി ചെയ്തിരിക്കുന്നു’; അബ്രഹാമിന്റെ സന്തതികള്‍ക്കെതിരെ അരുന്ധതി റോയ്

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ വംശീയത ചൂണ്ടിക്കാട്ടി എഴുത്തുക്കാരി അരുന്ധതി റോയ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബുക്കര്‍ പ്രൈസ് ജേതാവിന്റെ വിമര്‍ശനം. ‘ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ്’ എന്ന ഡിജിറ്റല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എഴുത്തുക്കാരിയുടെ പ്രതികരണം.
ക്രൂരന്‍മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ കാണിച്ചിരിക്കുന്നതെന്നാണ് അരുന്ധതിയുടെ വിമര്‍ശനം. പുരോഗമന കേരളത്തില്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറുക്കുമതി ചെയ്യുകയാണുണ്ടായതെന്നും അരുന്ധതി റോയ് വ്യക്തമാക്കി.
Read More: പുറത്തിറങ്ങി മണിക്കൂറുകൾക്കകം ട്രെൻഡിങ്ങായി മമ്മൂട്ടിയുടെ പേരൻപ്
ഇത്തരം സംഗതികളില്‍ കേരളത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹം ഇങ്ങനെയാണ്. ആളുകള്‍ ഇങ്ങനെയാണ്. കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണ്. ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുന്നു. വല്ലാത്ത മനോവിഷമമുണ്ടാക്കുന്ന സംഗതിയാണിതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here