‘ഓര്‍ഡിനന്‍സല്ല, നിയമനിര്‍മാണമാണ് വേണ്ടത്’; രമേശ് ചെന്നിത്തല

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയല്ല നിയമനിര്‍മാണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതൃയോഗം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. വിശ്വാസ സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കുകയെന്ന നിലപാടില്‍ ആശയക്കുഴപ്പമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് യുഡിഎഫ് എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ഭിന്നത പിന്നാലെ പരസ്യമായി. കെപിപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിമാരുടെ നിലപാട് അറിഞ്ഞില്ലെന്ന് പ്രതികരിച്ചതേടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. ഇതോടെ ഓര്‍ഡിനന്‍സല്ല പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് അവസരമൊരുക്കണമെന്ന ആവശ്യമുന്നയിച്ച് അവ്യക്തത നീക്കാനാണ് യുഡിഎഫ് ശ്രമം.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് കെപിസിസിയെ വെട്ടിലാക്കിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പ്രദേശികമായ നിലപാട് സ്വീകരിക്കാന്‍ നേതൃത്വം അനുവദിച്ചിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനെ കേരള നേതൃത്വം ഇക്കാര്യങ്ങള്‍ നേരില്‍ കണ്ട് ധരിപ്പിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സമരം സജീവമാക്കാനും നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന മുദ്രാവാക്യമുയര്‍ത്താനാണ് യു ഡി എഫ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here