സദാചാരവാദികള്‍ക്ക് കരണത്തടി; ഓഫീസിനു മുന്‍പില്‍ നൃത്തം ചെയ്ത് അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ അംഗം

സദാചാരവാദികള്‍ക്ക് കണക്കിന് മറുപടി നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം. തന്റെ ഓഫീസിനു മുന്‍പില്‍ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് 29 കാരിയായ അലക്‌സാഡ്രിയ ഒകാസിയോ കോര്‍ട്ടസ് എല്ലാവരെയും അമ്പരപ്പിച്ചത്.
I hear the GOP thinks women dancing are scandalous.
Wait till they find out Congresswomen dance too! ??
Have a great weekend everyone :) pic.twitter.com/9y6ALOw4F6
— Alexandria Ocasio-Cortez (@AOC) January 4, 2019
അടുത്തയിടെ അലക്‌സാഡ്രിയ സമൂഹമാധ്യമത്തിൽ നാണം കെടുത്താനായി അവർ കോളേജ് പഠനകാലത്ത് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആരോ പുറത്തു വിട്ടു. അതിനോടുള്ള അലക്‌സാഡ്രിയയുടെ പ്രതികരണമാണ് ഈ വീഡിയോയിൽ. പുതിയ ഓഫീസിന് മുൻപിൽ അവർ നൃത്തം ചെയ്യുന്നതാണ് ചിത്രം. ഓഫീസിന് മുന്‍പില്‍ നൃത്തം ചെയ്യുന്ന വീഡിയോ അലക്‌സാഡ്രിയ പങ്കുവെച്ചതോടെ സദാചാരവാദികള്‍ക്കും അലക്‌സാഡ്രിയയെ നാണം കെടുത്താന്‍ പരിശ്രമിച്ചവര്‍ക്കും അത് തിരിച്ചടിയായി. മാത്രമല്ല, അലക്‌സാഡ്രിയയുടെ ധൈര്യത്തെ നവ മാധ്യമങ്ങളടക്കം പ്രശംസിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ അലക്‌സാഡ്രിയയെ നാണംകെടുത്താന്‍ എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവരാണ് അലക്‌സാഡ്രിയ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തുവിട്ടത്. അലക്‌സാഡ്രിയയെ പരിഹസിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാല്‍, എതിരാളികള്‍ക്ക് അതേ നാണയത്തില്‍ തന്നെ അലക്‌സാഡ്രിയ മറുപടി നല്‍കി.
Read More: കന്യാസ്ത്രീ പീഡനക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
അമേരിക്കൻ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത അംഗമാണ് അലക്‌സാഡ്രിയ. കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അലക്‌സാഡ്രിയയുടെ പ്രായം 28 ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here