Advertisement

‘ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്ക് ഒപ്പമുണ്ടാകും’; അമേരിക്ക

2 days ago
Google News 2 minutes Read

ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്ക് ഒപ്പമെന്ന് ആവർത്തിച്ച് അമേരിക്ക. ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ സംസാരിച്ചു. സംഘർഷം ഒഴിവാക്കണമെന്നും
അമേരിക്ക അഭ്യർത്ഥിച്ചു.

അതിനിടയിൽ പാകിസ്താനും അമേരിക്കയെ വിവരങ്ങൾ ധരിപ്പിച്ചു. അതിർത്തിയിൽ ഇന്ത്യ പ്രകോപനം സൃഷ്ടിച്ചെന്ന് പാക് പ്രധാനമന്ത്രി യുഎസ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തിൽ ആരോപിച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും കരസേന മേധാവിയും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നിർണായക തീരുമാനം. അതിനിടെ പാക് സൈന്യത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലും പാക് നടന്മാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യ നിരോധിച്ചു.

Story Highlights : America with India in the fight against terrorism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here